മട്ടന്നൂർ. വീടു കേന്ദ്രീകരിച്ച്ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന മാരക ലഹരിമരുന്നായ 15.35 ഗ്രാം എംഡി എം എ യും വില്പനക്ക് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽസ് കെൽ, മൊബൈൽ ഫോണും 13,000 രൂപയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.എടയന്നൂരിലെ സി. എം. സലീമിനെ (44) യാണ് എസ്.ഐ.എ. നിതിനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി നടത്തിയ റെയ്ഡിലാണ് പ്രതി താമസിക്കുന്ന കീഴല്ലൂരിലെ വീടിൻ്റെ അടുക്കളയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മാരക ലഹരിമരുന്നായ എംഡി എം എ ശേഖരം പോലീസ് പിടികൂടിയത്. പോലീസ് ചോദ്യം ചെയ്യലിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി അമീറിൽ നിന്നും 30 ഗ്രാം എംഡി എം എ ഗൂഗിൾ പേ വഴി പണം കൈമാറി വാങ്ങിയതാണെന്നും കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പോലീസ്റെയ്ഡ്: ഒരു ലക്ഷം രൂപയുടെ എം ഡി എം എ യും പണവുമായി യുവാവ് അറസ്റ്റിൽ
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -