പാപ്പിനിശേരി: ഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകൻ മരണപ്പെട്ടു. മാങ്കടവ് ചാലിൽ പ ള്ളിക്ക് സമീപത്തെ കെ പി ഹൗസിൽ കെ പി എം മൊയ്തു(53) ആണ് മരണപ്പെട്ടത്. പാപ്പിനിശേരിയിലെ കെ പി എം ഇലക്ട്രോണിക്സ് ഉടമയാണ്. പരേതനായ അബ്ദുവിന്റെയും ആയിഷയുടെയും മകനാണ്.
ഭാര്യ: ജാസ്മിൻ. മക്കൾ: ജസീൽ, അഹ്സാന, മുഹ്സിൻ.