കണ്ണാടിപ്പറമ്പ് :അഴീക്കോട് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സ്കൂൾ ഫുട്ബോൾ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുട്ടികൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് കണ്ണാടിപ്പറമ്പ് എൽ .പി. സ്കൂൾ.
മൂന്ന്, നാല് ക്ലാസുകളിലെ തിരഞ്ഞെടുത്ത എട്ട് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്കാണ് മികച്ച ഫുട്ബോൾ കളിക്കാരനും പൊതു പ്രവർത്തകനും സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായ മുഹമ്മദ് കുഞ്ഞി പാറപ്രത്തിൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ നാറാത്ത് പഞ്ചായത്തിലെ പതിനൊന്നോളം സ്കൂളിലെ കുട്ടികൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിലെ പുലി കുട്ടികൾ ആൺ കുട്ടികളുയും പെൺ കുട്ടികളുടെയും വിഭാഗത്തിൽ ഏറ്റുമുട്ടും.നവംബർ 25 നു ശേഷം എം.എൽ.എ കപ്പിന് വേണ്ടിയുള്ള മണ്ഡലതല മത്സരം ആരംഭിക്കും. കഴിഞ്ഞ ദിവസം സ്ക്കൂൾ പ്രധാന അധ്യാപിക പി.ശോഭ പരിശീന പരിപാടി ഫുട്ബോൾ കിക്ക് ചെയ്ത് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും പരിശീലനം തുടരും . അഴിക്കോട് മണ്ഡലാടിസ്ഥാനത്തിൽ ഉള്ള മത്സരം കഴിഞ്ഞാലും എല്ലാ കുട്ടികൾക്കും ഫുട്ബോൾ പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ പി.ടി എ യും അധ്യാപകരും
ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂൾ’
Leave a comment