ചേലേരി : മുണ്ടേരിക്കടവിൽ രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ റോഡിലേക്ക് തള്ളി നിൽക്കുന്ന ജിയോ കമ്പനിയുടെ പോസ്റ്റുകൾ മാറ്റി വെക്കുന്ന പ്രവർത്തനം ആരംഭിച്ചു.. ഇതുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി കണ്ണൂർ ജിയോ ഓഫീസ് മാനേജർക്ക് നിവേദനം നൽകിയിരുന്നു.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്. എം. വി, കമ്മിറ്റി അംഗങ്ങളായ നൗഷാദ് മാസ്റ്റർ, അസ്ലം, ജസീർ ടിപി എന്നിവരും ജനകീയ സമിതി പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.
മുണ്ടേരിക്കടവ് അപകടം:ജിയോ പോസ്റ്റ് മാറ്റി സ്ഥാപിക്കൽ ആരംഭിച്ചു.
Leave a comment