പഴയങ്ങാടി.വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഗൾഫിലേക്ക് കടന്ന പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. പഴയങ്ങാടി മുട്ടം സ്വദേശി ഫായിസ് സിദ്ധിഖിനെ (31)യാണ് തളിപ്പറമ്പ് കോടതി റിമാൻ്റ് ചെയ്തത്. പഴയങ്ങാടിസ്റ്റേഷൻ പരിധിയിലെ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ 2019 -ൽ പഴയങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായപ്പോഴാണ് പ്രതിയെ റിമാൻ്റ് ചെയ്തത്.
പീഡന കേസിൽ പ്രതി റിമാൻ്റിൽ
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -