മയ്യില്‍: കെട്ടിട നിര്‍മാണത്തിന് ഭൂമിയില്ലെന്ന കാരണമാണ് ഇടുങ്ങിയ വാടക കെട്ടിടത്തില്‍ 12 വര്‍ഷം പ്രായസപ്പെട്ട് ജോലി ചെയ്തിരുന്നവരോട് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.എന്നാല്‍ സ്ഥലവും കിട്ടി ബജറ്റില്‍ കെട്ടിട നിര്‍മാണ പ്രഖ്യാപനവും നടത്തി ഒരു വര്ഷത്തിലധികമായിട്ടം ഒരു നടപടിയുമില്ലാത്തതില് പ്രതിഷേധം കനക്കുന്നു.പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ അര ഏക്കര്‍ ഭൂമി കാടുകയറി മാലിന്യം തള്ളുന്ന ഇടമായി മാറിയിരിക്കയാണ്. മയ്യില്‍- കാഞ്ഞിരോട് റോഡില്‍ നിരത്തുപാലം ഇറക്കത്തില്‍ നേരത്തേയുണ്ടായിരുന്ന പൊതുമരാമത്ത് റോഡുള്‍പ്പെടെയുള്ള സ്ഥലമാണ് കഴിഞ്ഞ വര്‍ഷം റവന്യൂ വകുപ്പധികൃതര്‍ വിട്ടു നല്കി പ്രമാണവും കൈമാറിയിരുന്നത്. തുടര്‍ന്ന് ജില്ലാ പോലീസ് പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്ഥല പരിശോധനയും മറ്റും നടത്തിയൊതൊഴിച്ചാല് ഈ വിഷയത്തില്‍ കാര്യമായി ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അധികൃതരും പറയുന്നത്. പഴയ ഇടുങ്ങിയ ഓടിട്ട ഒറ്റനില കെട്ടിത്തിലാണ് ഒഞ്ച് പഞ്ചായത്തുകള്‍ പരിധിയായുള്ള മയ്യില്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. പരാതിയുമായി എത്തുന്നവര്‍ക്ക് മതിയായ ഇരിപ്പിട സൗകര്യങ്ങള്‍, ലോക്കപ്പ് സൗകര്യം, ശുചിമുറികള്‍ എന്നിവ പോലും ഇവിടെ ഇല്ല. അനധികൃതമായി ഓട്ടം നടത്തുന്നതിനിടെ പിടികൂടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും സൗകര്യമില്ല. എട്ട് വനിത സിവില്‍ പോലീസ് ഓഫീസര്‍മാരും ഇവിടെ ജോലി ചെയ്യന്നുണ്ട്. നാല് മാസം മുമ്പാണ് കെട്ടിടത്തിന്റെ വരാന്തയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടതോടെ ഭയപ്പാടോടെയാണ് ഉദ്യോഗസ്ഥര്‍ ഇവിടെ ജോലി ചെയ്യുന്നത്.
തുടര്‍ നടപടികള്‍ ഉണ്ടാകണം:
പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിനായി ബജറ്റില്‍ വകയിരുത്തിയ തുക ഉടന്‍ ലഭ്യമാക്കി കെട്ടിട നിര്‍മാണം ത്വരിത ഗതിയിലാക്കണം. മയ്യില്‍ പോലീസ് സ്റ്റേഷന്റെ കെട്ടിടത്തിന്രെ ശോച്യാവസ്ഥ നിരവധി തവണ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടികള്‍ വൈകിപ്പിക്കുന്നതിനെതിരെ പ്രക്ഷോഭമുള്‍പ്പെടെ നടത്തും.
കെ.പി. ശശിധരന്
പ്രസിഡന്റ്, കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ്.