കണ്ണൂർ :കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എത്തിയ എസ്.ഐയെയും സംഘത്തെയും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്. ടൗൺ സ്റ്റേഷൻ എസ്.ഐ.പി.പി.ഷമീലിൻ്റെ പരാതിയിലാണ് കാട്ടാമ്പള്ളിയിലെ എം.ശ്രീഷ്കാന്തിനെ (48)തിരെ കേസെടുത്തത്.ഇന്നലെ വൈകുന്നേരം 3.30 മണിക്ക് പള്ളിക്കുന്നിലെ വീട്ടിൽ കഴിഞ്ഞ മാസം റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെത്തിയ പരാതിക്കാരനേയും പോലീസ് സംഘത്തെയും പ്രതി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത് മദ്യലഹരിയിൽ കലഹിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസ്
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -