മയ്യിൽ: ബൈക്ക് യാത്രികരെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചതായി പരാതി. കയരളം കൊവ്വപ്പാട് സ്വദേശി എം. വിനോദൻ (50), സുഹൃത്ത് സന്തോഷ് എന്നിവരെയാണ് ആക്രമിച്ചത്. രണ്ടാം തീയതി രാത്രി 8.30 മണിക്ക് കയരളം ഗോപാലൻ പീടികക്ക് സമീപം വെച്ചാണ് സംഭവം. കമ്പിൽ ഭാഗത്ത് നിന്നും ബൈക്കിൽ വരികയായിരുന്ന പരാതിക്കാരനേയും സുഹൃത്തിനേയും കമ്പിൽ ഭാഗത്തുനിന്നും ഓടിച്ചു വന്ന കാർബൈക്കിന് മുന്നിൽ നിർത്തി കണ്ടാലറിയാവുന്ന അഞ്ചുപേർ തടഞ്ഞു നിർത്തി കൈകൊണ്ടും ഒരാൾ കരിങ്കല്ലുകൊണ്ടു മുഖത്തു കുത്തിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
ബൈക്ക് യാത്രികരെ ആക്രമിച്ചു
Stay Connected
- Advertisement -