പാമ്പുരുത്തി : കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ച് നടന്ന ഏഷ്യ കപ്പ് ഇന്റർനാഷണൽ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ്ണമെഡൽ കരസ്തമാക്കിയ
പാമ്പുരുത്തിയുടെ അഭിമാനം പി പി മുഹമ്മദ് റാഫിക്ക് പാമ്പുരുത്തി വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ
പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി. പാമ്പുരുത്തി സി എച്ച് നഗറിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ പി അബ്ദുൽ സലാമിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു . വാർഡ് വികസന സമിതി അംഗം മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു .
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മമ്മു മാസ്റ്റർ, കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇ.കെ മധു മയ്യിൽ , താജുദ്ധീൻ മാസ്റ്റർ കരക്കണ്ടം അനുമോദന പ്രസംഗം നടത്തി .
തുടർന്ന് പാമ്പുരുത്തി ശാഖ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം.എസ് എഫ് ഉപഹാരം ശിഹാബുദ്ധീൻ പൊയ്തും കടവും – എം ആദം ഹാജിയും, ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരം എം അബൂബക്കർ അൽഫയും, ന്യൂ മജ്ലിസ് പാമ്പുരുത്തിയുടെ ഉപഹാരം പി.പി അബ്ദുൽ ഗഫൂറും, ദുൽ ദുൽ ഫ്രൻസ് പാമ്പുരുത്തിയുടെ ഉപഹാരം വി.കെ അബ്ദുൽ സത്താറും, പാമ്പുരുത്തി യൂണിറ്റ് എസ് വൈ എസ് – എസ് എസ് എഫ് ഉപഹാരം പി സിദ്ധീഖും സമ്മാനിച്ചു.
എം അബ്ദുള്ള , സി.കെ അബ്ദുൽ റസാഖ് , കെ.പി ഫൈസൽ , വി.ടി അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു . പി. പി മുഹമ്മദ് റാഫി മറുപടി പ്രസംഗം നടത്തി
മയ്യിൽ ഗ്രാമ പഞ്ചായത്തിലെ കയരളം വില്ലേജിൽ കയരളം കരക്കണ്ടത്തിൽ മൊയ്തീൻ – ആമിന ദമ്പതികളുടെ മകനാണ് മുഹമ്മദ് റാഫി. രണ്ട് സഹോദരിമാരുണ്ട് ചെറുപ്പകാലം മുതൽ കായിക വിനോദത്തിൽ തൽപരനായിരുന്നു കയരളം എ.യു.പി സ്കൂളിൽ പഠന കാലത്ത് തന്നെ ചെറിയ രീതിയിൽ സ്പോർട്സിൽ പങ്കെടുക്കുമായിരുന്നു. അദ്ധ്യാപകർ അതിന് പ്രോത്സാഹനവും നൽകിയിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ജീവിതത്തിൻ്റെ രണ്ടറ്റം മുട്ടിക്കുന്നതിന് വേണ്ടി പല ജോലികൾക്ക് പോയപ്പോഴും തൻ്റെ ഉള്ളിലുള്ള കായികപ്രേമം മറഞ്ഞ് പോകാതെ നോക്കുവാൻ മുഹമ്മദ് റാഫി ശ്രദ്ധാലുവായിരുന്നു.ഒരു ക്ലബ്ബുകൾ നടത്തുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. 25 വർഷം മുൻപ് കയരളം മൊട്ട എവർഗ്രീൻ ക്ലബ്ബ്, വായനശാല എന്നിവയുടെ പ്രവർത്തനത്തിലും മുൻപന്തിയിൽ നിന്നിരുന്നു. ഒരു കാലഘട്ടം മുന്നെ ജില്ലയിൽ തന്നെ അറിയപ്പെടുന്ന ക്ലബ്ബ് ആയിരുന്നു എവർഗ്രീൻ കയരളം മൊട്ട. കമ്പവലി ഫുട്ബോൾ, തുടങ്ങിയ മത്സരങ്ങളിൽ ജില്ലാതലത്തിൽ അറിയപ്പെടുന്ന ടീം തന്നെ ഉണ്ടായിരുന്നു.
അങ്ങിനെ ആയതിൻ്റെ പ്രവർത്തനത്തിലും പരിപാടികളിലും പങ്കെടുത്ത് മുന്നേറുമ്പോഴാണ് നാട്ടുകാരനും ക്ലബ്ബ് പ്രവർത്തകനുമൊക്കെയായ മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗുസ്തിതാരം വി.കെ ഗോവിന്ദൻ എന്ന വ്യക്തിയാണ് മുഹമ്മദ് റാഫിയോട് പഞ്ചഗുസ്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് അതിൽ ശ്രദ്ധകേന്ദ്രീകരിച്ചതും.
ജില്ലാ, സംസ്ഥാന തലത്തിൽ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിൽ സ്ഥിരമായി പങ്കെടുക്കുകയും ഒന്നാമത് എത്തുകയും ചെയ്യുമായിരുന്നു. കൂടാതെ ജന്മദേശത്തെ കുട്ടികൾക്ക് ഈ മേഖലയിൽ പരിശീലനം നൽകുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ബ്രദേഴ്സ് ക്ലബ്ബ് കരക്കണ്ടം എന്ന ക്ലബ്ബ് ആയിരുന്നു തെരഞ്ഞെടുത്തതും. നാട്ടിലും പുറത്തുമായി നിരവധി ആളുകളെ പരിശീലിപ്പിക്കുവാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനം തോന്നുന്നുണ്ട്. മുഹമ്മദ് റാഫിയെ ഉന്നതമേഖലയിൽ എത്തിക്കുന്നതിന് ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും അതിൻ്റെ ഭാരവാഹികൾക്കും പ്രത്യേകിച്ച് പ്രസിഡൻ്റ് കെ. പ്രമോദിനും വലിയ പങ്ക് തന്നെയുണ്ട്. ഈയടുത്ത്
വിദേശത്ത് മത്സരത്തിന് പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചെങ്കിലും വലിയ സാമ്പത്തികബാധ്യത വരുന്നതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല
കഴിഞ്ഞ ദിവസം ബോംബെയിൽ വെച്ച് നടന്ന ഏഷ്യൻ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സ്വർണ്ണ മെഡൽ നേടുകയും ചെയ്തിരുന്നു.
ഗവൺമെൻ്റ് ഈ മത്സരത്തിന് വളരെയധികം പ്രാധാന്യം നൽകണമെന്നും , കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുവാൻ തയ്യാറാണെന്നും പി.പി മുഹമ്മദ് റാഫിയുടെ അഭിപ്രായം .
കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി സ്വദേശിനായ മാട്ടുമ്മൽ അമീറയാണ് ഭാര്യ. അസ്ഹദ് , കബീർ , മുൻസിർ ,
ആയിശ എന്നീ
മക്കളുമടങ്ങുന്നതാണ് കുടുംബം .
പഞ്ചഗുസ്തി ജേതാവിന് പാമ്പുരുത്തി പൗരാവലി സ്വീകരണം നൽകി
Leave a comment