കണ്ണാടിപ്പറമ്പ് : വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം ഒക്ടോബർ 26 ശനിയാഴ്ച നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ, തുടർന്ന് പുത്തരി സദ്യ. വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും വൈകുന്നേരം 6 മണിക്ക് ഗുളികൻ വെള്ളാട്ടവും 7 മണിക്ക് ഭഗവതിയുടെ വെള്ളാട്ടവും ഉണ്ടായിരിക്കും .