മയ്യില്‍: കൊയ്യാന്‍ പാകമായ പാടത്തില്‍ യന്ത്രവുമെത്തിച്ച് കതിരിന് കാത്തിരുന്ന കര്‍ഷകര്‍ക്ക് അപ്രതീക്ഷിത മഴ നല്‍കിയത് നിരാശയും കണ്ണീരും. മയ്യില്‍ പഞ്ചായത്തിലെ കണ്ടക്കൈ കിഴക്ക്, പടിഞ്ഞാറ് പാടശേഖരങ്ങളിലെ ഏക്കറു കണക്കിന് പാടങ്ങളിലെ നെല്ലാണ് കൊഴിഞ്ഞു വീഴാന്‍ തുടങ്ങിയത്. വയനാട്ടില്‍ നിന്ന് രണ്ടാഴ്ച മുമ്പേയെത്തിച്ച കൊയ്ത്തു യന്ത്രങ്ങള്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വയലിലിറക്കാനാകാത്തതാണ് പ്രശ്നമാകുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി മിക്കവാറും എല്ലാ ദിവസങ്ങളിലും ഇവിടെ കനത്ത മഴയായിരുന്നു. നെല്‍മണിയില്‍ വെള്ളത്തുള്ളിയുണ്ടായാല് യന്ത്രക്കൊയ്ത്തില് നെല്ല് ശേഖരിക്കാനാകാതെ പുല്ലിനോടൊപ്പം പോകുകയാണ് ചെയ്യുക. കൊയ്യാനായി എത്തിയ തൊഴിലാളികളും ജോയി ചെയ്യാനാകാതെ തിരിച്ചു പോകാനൊരുങ്ങുകയാണ്. നാല്പത് ഏക്കര്‍ കൃഷിയാണിവിടെയുള്ളത്. യന്ത്രക്കൊയ്ത്തിന് ഒരു മണിക്കൂറിന് 2400 രൂപയാണ് കര്‍ഷകര്‍ നല്‍കേണ്ടത്. നെല്ല് ലഭിക്കില്ലെന്നറിയുന്നതിനാല് കാലാവസ്ഥ തെളിഞ്ഞാല്‍ മാത്രമേ ഇനി കൊയത്ത് നടക്കുകയുള്ളു. മൂപ്പെത്തിയ നെന്മണികളായതിനാല് കര്‍ഷകര്‍ക്ക് ഏറെ കാലം കാത്തു നില്‍ക്കാനും സാധിക്കില്ല.
കൊയ്ത്ത് സാധ്യമാക്കാനുള്ള നടപടികള്‍ വേണം.
വിത കഴിഞ്ഞ് കൊയ്ത്തു വരെ പാടത്തിന് സംരക്ഷണമേകി വിളവെടുപ്പിനായി കാത്തിരുന്ന കര്‍ഷകരുടെ കണ്ണീര് തുടക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണം.
സി.വി. രാജീവന്, സെക്രട്ടറി, പാടശേഖര സമിതി , കണ്ടക്കൈ കിഴക്ക്.
കൊയ്യാന്‍ പ്രാദേശികമായ കൂട്ടായ്മ രൂപവത്കരിക്കണം
മുന്‍കാലങ്ങളില്‍ ഇത്തരം കലാവസ്ഥയിലും കൊയ്ത്ത് സാധ്യമായിരുന്നു. കൊയ്യാനായി പ്രാദേശികമായി കര്‍ഷകരുടെ കൂട്ടായ്മ രൂപവത്കരിക്കേണ്ടതുണ്ട്. യന്ത്രക്കൊയ്ത്തിന് മാത്രം ആശ്രയിക്കേണ്ടിവരുന്നതാമ് പ്രശ്നമായത്. ബദല്‍ സംവിധാനങ്ങള്‍ കൃഷിക്കൂട്ടങ്ങളിലൂടെ ഉണ്ടാകണം.
ടി.കെ. ബാലകൃഷ്ണന്, പാരമ്പര്യ കര്ഷകന്, അരയിടത്തുചിറ പാടശേഖരം.