കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാറാട്ട് PHC ക്ക് സമീപത്തെ മോഡൽ അംഗൻവാടിയിൽ വെച്ച് നടന്ന ക്യാമ്പ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജ്മ ഉദ്ഘാടനം ചെയ്തു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി അധ്യക്ഷത വഹിച്ചു.
ICDS സൂപ്പർവൈസർ ശ്രീദേവി പദ്ധതി വിശദീകരിച്ചു. മെമ്പർമാരായ കെ.പി അബ്ദുൾ സലാം, കെ.പി നാരായണൻ, റാസിന.എം, നാസിഫ വി.പി, അജിത ഇ.കെ, സീമ കെ.സി, ഡോ :റഫീഖ് ബാബു എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർ വി.വി ഗീത സ്വാഗതവും അംഗൻവാടി ടീച്ചർ അജിത നന്ദിയും പറഞ്ഞു.