കണ്ണൂരിന്റെ സാംസ്ക്കാരിക ചൈതന്യമാണ് കണ്ണൂർ ദസറ . മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി.
സമാപന സമ്മേളനം ബഹു: പുരാരേഖ ,പുരാവസ്തു ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ കണ്ണൂർ ദസറയ്ക്ക് കഴിഞ്ഞുവെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര സ്വാഗതം പറഞ്ഞു. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ എൻ എ ഖാദർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. ഡിസംബർ 28 , 29 തീയ്യതികളിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മെഗാഗ്ലോബൽ ജോബ് ഫെയറിന്റെ ലോഗോ പ്രകാശനം കെ സുധാകരൻ എംപി നിർവഹിച്ചു. ചടങ്ങിൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ , മുൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, കൗൺസിലർ എൻ സുകന്യ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ സ്പോൺസർമാർക്കുള്ള ഉപഹാരം കാനറാ ബേങ്ക് ഡിവിഷണൽ മാനേജർ ശ്രീ. അനിൽ കുമാർ പി.കെ , ഇറാം മോട്ടോഴ്സ് സെയിൽസ് മാനേജർ മഹേഷ് നാരായണൻ കുട്ടി, എസ് ബി ഐ മാനേജർ ദീപക് ചന്ദ്രൻ , ദിനേശ് ഫുഡ്സ് സെക്രട്ടറി എം.വി കിഷോർ കുമാർ , മൈജി റീജിയണൽ മാനേജർ ഷമീം , അസറ്റ് ഹോംസ് കണ്ണൂർ ബ്രാഞ്ച് എ ജി എം പ്രശാന്ത് ആലിങ്കിൽ , കണ്ണൂർ വിഷൻ എം.ഡി പ്രദീപ്, ദയ ഗ്രൂപ്പ് പ്രതിനിധി ജ്യോതീന്ദ്രൻ കെ. വി , കെ കെ ബിൽഡേഴ്സ് മാനേജർ രാജീവൻ , കിംസ് ആശുപത്രി പ്രതിനിധി ഡോ. ദിൽഷാദ് എന്നിവർ ഏറ്റു വാങ്ങി. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിജയികളായ കണ്ണൂർ പ്രസ്സ് ക്ലബ്ബിനുള്ള ഉപഹാരം ടീം ക്യാപ്റ്റനും പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടുമായ സി സുനിൽ കുമാറും , റണ്ണേഴ്സ് അപ്പിനുള്ള ഉപഹാരം കോർപ്പറേഷൻ ടീം ക്യാപ്റ്റൻ മേയർ മുസ്ലിഹ് മഠത്തിലും ഏറ്റു വാങ്ങി. തുടർന്ന് പിന്നണി പ്രവർത്തകർക്കുമുള്ള ഉപഹാര സമർപ്പണവും , ദീപാലങ്കാര വിജയികൾക്കും സോഷ്യൽ മീഡിയ കോൺടെസ്റ്റ് വിജയികൾക്കുമുള്ള സമ്മാനദാനവും, ദസറ വീക്ഷിക്കാനെത്തിയവരിൽ നിന്നുംതെരഞ്ഞെടുത്ത അമ്പത് പേർക്കുള്ള സമ്മാന വിതരണവും നടന്നു. തുടർന്ന് താളം കണ്ണൂർ അവതരിപ്പിച്ച തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്തിന്റെ നൃത്ത സന്ധ്യ, ശിവാനി ഇ പി അവതരിപ്പിച്ച കുച്ചിപ്പുടി എന്നിവക്ക് ശേഷം ആയിരങ്ങൾ തിങ്ങി നിറഞ്ഞ സദസിനെ ത്രസിപ്പിച്ച്കൊണ്ട് പ്രശസ്ത സിനിമ പിന്നണിഗായകൻ മധു ബാലകൃഷ്ണൻ നയിച്ച ഗാനമേളയും അരങ്ങേറി.
കണ്ണൂർ ദസറ വിവിധ ഇനങ്ങളിലെ മത്സര വിജയികൾ
സോണൽ ഓഫീസ് പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങൾ
പുഴാതി സോണൽ
1) എ.കെ.ജി ആശുപ്രതി
2) സുനിത ഫർണിച്ചർ ഗോഡൗൺ
3) നാച്ചുറൽ മാർബിൾ
പള്ളിക്കുന്ന് സോണൽ
1) ഇൻകോർ ഫർണിച്ചർ
2) സ്റ്റോറീസ് ഹോം ഫർണിച്ചർ
3) ആപ്ലെക്സ് ഓട്ടോമൊബൈൽസ്
എളയാവൂർ സോണൽ
1) ഫാസ് ഇന്റർനാഷണൽ
2) കാർ മാജിക്
3) ഹോം സോൾ തെയ്യംപാട്ടിൽ ഫർണിച്ചർ
ചേലോറ സോണൽ
1) സി.ആർ.ഓഡിറ്റോറിയം
2) ശശീന്ദ്രാ ഹോട്ടൽ
എടക്കാട് സോണൽ സോണൽ
1) ഹ്യൂണ്ടായി സർവ്വീസ്
2) മാർക്ക്-4
3) പിയാജിയോ ഓട്ടോ
കണ്ണൂർ മെയിൻ ഓഫീസ് പരിധി
1) ജി മാൾ
2) നന്തിലത്ത്
3) താണ സ്ക്വയർ
&
ബ്രോഡ് ബീൻ
കോർപ്പറേഷൻ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങൾ
- ജി മാൾ
- നന്തിലത്ത് ജി മാർട്
3) ഫാസ് ഇൻറർ നാഷണൽ
ദീപാലങ്കാരം – സോണൽ ഓഫീസ് വിജയികൾ
1) എടക്കാട്
2) പുഴാതി
3) പള്ളിക്കുന്ന്, എളയാവൂർ
സർക്കാർ സ്ഥാപന തലം
1) എസ്.ബി.ഐ കണ്ണൂർ
2) കേരള വാട്ടർ അതോറിറ്റി
3) ബി.എസ്.എൻ.എൽ
പൊതു സ്ഥലങ്ങൾ
1) ഗാന്ധി സ്ക്വയർ കണ്ണൂർ വിഷൻ
2) വ്യാപാര വ്യവസായ സമിതി, താവക്കര ബി.ഒ.ടി ബസ്റ്റാന്റ് &
സ്റ്റേഡിയം കോംപ്ലക്സ് വ്യാപാരികൾ (പ്രതിനിധി – ദിൽജിത്ത്)
3) വ്യാപാര വ്യവസായി ഏകോപന സമിതി വാരം ടൗൺ &
വ്യാപാര സുഹൃത്തുക്കൾ മേലെ ചൊവ്വ (പ്രതിനിധി – മഹി)
പ്രോത്സാഹന സമ്മാനം – ആലിസ് റസ്റ്റോറന്റ്റ്
ദീപലങ്കാര വീഡിയോ മത്സരം
- അഭിലാഷ് എം വി
- ശ്രീരാഗ് ബക്കളം
- ആരതി ദിനേശ്
ഇൻസ്റ്റഗ്രാം ഫോളോ മി കോണ്ടെസ്റ്റ്
- സജിലേഷ് സി കെ
- സ്നേഹ ജോസ്
- സായൂജ് ആർ
- പ്രജിൻ തേനായി
- സുധിഷ രാജേഷ്
- നിഷി നിഹിത ഗോപാൽ
- അഖില ബി പി
- നൈതിക്
- നേഹ പ്രദീപ്
- മമ്മീസ് കിച്ചൺ
പിന്നണി പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ.
1) ജിതേഷ്.വി – എൽ.ഇ.ഡി ടെക്നിക്കൽ കോർഡിനേഷൻ പ്രൈം 21 മീഡിയ
2) അജയകുമാർ പി.കെ – ലൈവ് കോർഡിനേഷൻ എക്രോ മീഡിയ
3) സിജിൻ.പി, സനാഡ് ക്രീയേറ്റിവ്സ്/എസ്ട്രോ മീഡിയ ബാക്ഗ്രൗണ്ട് ഡിസൈന വർക്സ്
4) ഷൈജു, അഡ്വടൈസ്മെൻ്റ് കോർഡിനേഷൻ prime media
5) സാഗർ സൗണ്ട്സ്
6) സൺ ലൈറ്റ് & സൗണ്ട്സ്
7) എൻ.എൻ.എസ് ഈവന്റ്റ് സ്
8) സോഷ്യൽ മീഡിയ പാർട്ണർ – അഫ്നാസ് ലത്തീഫ് ( പേപ്പർ ബോട്ട് മീഡിയ )
9) എൽ ഇ ഡി വാൾ – ബൈജു .
10) പ്രിന്റിംഗ് പാർട്ണർ – ഷാഖിപ്രസാദ്