മയ്യില്‍: അപ്രതീക്ഷിത മഴയില്‍ വിവിധ പാടശേഖരങ്ങളില്‍ രണ്ടാം വിള നെല്‍ക്കൃഷി ചെയ്യാനിറങ്ങിയവര്‍ക്ക് കണ്ണീര്. മയ്യില്‍ വള്ളിയോട്ട്, മുല്ലക്കൊടി കൈതടയിണകള് അടച്ചിട്ടത് എടുത്തു മാറ്റാത്തത് ഏക്കറു കണക്കിന് പച്ചക്കറി, നെല്‍ക്കൃഷി എന്നിവക്ക് വിനയായി.പയര്‍ പച്ചക്കറി കൃഷികള്‍ നശിച്ച നിലിലാണുള്ളത്. രണ്ടാം വിളക്കുള്ള ഞാറ്റടികളും വെള്ളത്തിനടിയിലായി. പീരക്കില് ദിനേശന്, മാവില ചന്ദ്രന്, ചെമ്മാടത്തില്‍ എം.വി. യശോദ, എം.കെ. പത്മാനഭന് എന്നിവരുടെ കൃഷിയാണ് നശിച്ചത്. രണ്ട് ദിവസത്തിനകം വെള്ളം ഇറങ്ങിയാല്‍ നെല്‍ക്കൃഷിക്ക് ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഞാറ്റടികള്‍ അല്പ സമയം വെള്ളത്തനടിയിലാകുന്നത് കീടബാധ കുറക്കും
രണ്ടാം വിള നെല്‍ക്കൃഷിക്കായി തയ്യാറെടുത്തവരുടെ ഞാറ്റടികളും കൃഷിയും അല്പകാലം വെള്ളത്തിനടിയിലാകുന്നത് കീടബാധ കുറക്കാനുതകും.. നിലവില്‍ രുക്ഷമായ കീടബാധയുള്ള കൃഷിടിയങ്ങളില്‍ രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയാല്‍ കീടബാധ ലഘുകരിക്കും.
ടി.കെ. ബാലകൃഷ്ണന്, പാടശേഖര സമിതി പ്രസിഡന്റ്്, അരയിടം പാടശേഖരം, കടൂര്‍.
തടയിണ നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കും.
മുല്ലക്കൊടി കൈവയലിലെ തടയിണകളുടെ ചെറുപ്പ് നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
പി.ടി. ഭാസ്കരന്, പാടശേഖര സമിതി പ്രസിഡന്റ്, കൈവയല്‍ മുല്ലക്കൊടി.