കണ്ണൂര്‍: ലഹരിമരുന്നായ ബ്രൗണ്‍ഷുഗറുമായി മൂന്നംഗസംഘം പിടിയിൽകണ്ണൂർ
കക്കാട് പാലക്കാട് സ്വാമി മടത്തിന് സമീപത്തെപി.സബിന്‍(27), പാലങ്ങാട്ടിടം പള്ളിക്ക് സമീപത്തെ ടി.അന്‍ഫാസ്(28), വളപട്ടണം ക്വാര്‍ട്ടേഴ്സിലെ സി.മുഹമ്മദ് ഷിബാസ്(30) എന്നിവരെയാണ് ടൗണ്‍ എസ്.ഐ പി.പി.ഷമീലും സംഘവും പിടികൂടിയത്.
മുഖ്യപ്രതിയായസബിന്റെ കക്കാട് സ്വാമിമoത്തിന് സമീപത്തെ വീട് റെയിഡ് ചെയ്തപ്പോഴാണ് ബെഡ്റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച 1.76 ഗ്രാം ലഹരിമരുന്ന് പോലീസ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 5 മണിയോടെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.