കണ്ണാടിപ്പറമ്പ്: ദേവസ്വം ഭൂമി കയ്യേറി ജൈവവൈവിധ്യ പാര്‍ക്കാക്കാന്‍ നാറാത്ത്പഞ്ചായത്ത് നീക്കമെന്ന് പരാതി. കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തിന്റെ ഭാഗമായ വടക്കേക്കാവ് ക്ഷേത്രസങ്കേത ത്തിലെ ചെറുവനപ്രദേശഭൂമിയിലാണ് പഞ്ചായത്ത് ജൈവവൈവിധ്യ പാര്‍ക്ക് എന്ന് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് ക്ഷേത്രപറമ്പ് സംരക്ഷണ സമിതി പരാതിനല്‍കിയത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ നേരത്തേ സ്ഥാപിച്ച ക്ഷേത്ര സംരക്ഷിത വനഭൂമി എന്ന് ബോര്‍ഡ് നീക്കിയാണ് പുതുതായി ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് പരാതിയിലുള്ളത്. ശാക്തേയ സബ്രദായമനുസരിച്ചുള്ള ഗൂഢപൂജകള്‍ നടക്കുന്ന ഇവിടെ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഭക്തജനങ്ങള്‍ക്ക് പ്രവേശനമനുവദിച്ചിരുന്നത്. എന്നാല്‍
പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിക്കുന്നതോടെ പരപാവനമായ ഇവിടെ നിയന്ത്രണമില്ലാതെ ആളുകളെത്തുന്നത് ജൈവവൈവിധ്യത്തെ നശിപ്പിക്കുമെന്നും ക്ഷേത്രം ട്രസ്റ്റി ബോര്‍ഡും പഞ്ചായത്തധികൃതരുടെയും ഒത്താശയോടെയാണ് നടപടിയെന്നും ദേവസ്വം കമ്മീഷണര്‍,കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നല്കിയ പരാതിയിലുണ്ട്.
ക്ഷേത്ര ഭൂമി കയ്യേറി പഞ്ചായത്ത് ജൈവവൈവിധ്യ പാര്‍ക്ക് സ്ഥാപിച്ചതായി പരാതി.
Leave a comment