കേരള സർക്കാറിന്റെ സാമുഹ്യ നീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി പുരസ്ക്കാരം (സർക്കാർ പൊതുമേഖല ചലനവൈകല്യം) ഡോ: നിധീഷ് കെ.പി നാറാത്ത് ഏറ്റുവാങ്ങി. കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണ മേനോൻ മെമ്മോറിയൽ വിമൺസ് കോളേജ് മലയാള വിഭാഗം അധ്യാപകനാണ്. കോളേജിലെ എൻ എസ് എസ് പോഗ്രാം ഓഫീസർ കൂടിയാണ് ഡോ. നിധീഷ് നാറാത്ത് .
ക്യാമ്പസിന്ന് അകത്തും പുറത്തുമായി നിരവധി സേവന പ്രവർത്തനങ്ങൾ ഇതിനകം നടത്താനും, അത് വിജയത്തിലെത്തിക്കാനും ഈ അദ്ധ്യാപകന് കഴിഞ്ഞിറ്റുണ്ട്.