വളപട്ടണം : നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനകത്ത് യുവാവിനെ തലയിൽ കല്ലിട്ട് കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി.ഹാർബറിന് സമീപത്തെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനകത്താണ് മൃതദ്ദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെ 9.30 മണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കും.യുവാവിനെ പരിസരവാസികളൊന്നും ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പോലീസിൻ്റെ നിഗമനം. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ ഡിവൈഎസ്.പി.ഏ. വി. ജോൺ, വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷ്, എസ്.ഐമാരായ ടി എം വിപിൻ, പി. ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടെ വൻപോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി.
കണ്ണൂർ അഴീക്കലില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തൊഴിലാളിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -