മുസ്ലിം സമൂഹത്തിൻറെ അഭിമാനകരമായ അസ്തിത്വം സംരക്ഷിക്കാൻ മതപണ്ഡിതരും പൗരപ്രമുഖരും ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുറഹ്മാൻ കല്ലായി അഭിപ്രായപ്പെട്ടു.രാജ്യത്ത് ഫാസിസം മേൽക്കോയ്മ നേടിക്കൊണ്ടിരിക്കുന്ന സമകാലിക സമയത്ത് മുസ്ലിം സമുദായത്തെ ഐക്യബോധത്തോടെ നിലനിർത്താൻ ഉമറാക്കൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.2025 ജനുവരിയിൽ നടക്കുന്ന,കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വാർഷിക പ്രഭാഷണത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഉമറാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഗമത്തിൽ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പാൾ സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ അധ്യക്ഷനായി.ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി മുദർരിസ് കെസി മുഹമ്മദ് ബാഖവി വിഷയം അവതരിപ്പിച്ചു.
മൊയ്തീൻ ഹാജി കമ്പിൽ,ഷെരീഫ് ഹാജി, കീർത്തി അബ്ദുള്ള ഹാജി,അഹമ്മദ് ദാരിമി,മുഹമ്മദ് വിളക്കോട്, ഫാറൂഖ് വട്ടപ്പപ്പൊയിൽ, എ.ടി മുസ്തഫ ഹാജി,സിപി മായിൻ മാസ്റ്റർ,ഖാലിദ് ഹാജി കമ്പിൽ,ടി പി അമീൻ,അനസ് ഹുദവി, ഹുസൈൻ എം വി തുടങ്ങിയവർ പങ്കെടുത്തു.കെ എൻ മുസ്തഫ സ്വാഗതവും കെ പി അബൂബക്കർ ഹാജി നന്ദിയും രേഖപ്പെടുത്തി
ഉമറാക്കൾ സമൂഹത്തിന്റെ കാവലാളാവുക : ഹസനാത്ത് ഉമറാ സംഗമം
Leave a comment