കണ്ണാടിപ്പറമ്പ്: വിദ്യാര്‍ഥികള്‍ക്കുള്ള ഒ.ഇ.സി. ഗ്രാന്റ് യഥാസമയം നല്‍കുന്നതിനായി പ്രത്യേക ഫണ്ട് വകയിരുത്തണമെന്ന് കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ(കെ.എം.എസ്.എസ്) കണ്ണാടിപ്പറമ്പ് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ചാലില്‍ ശ്രീധരന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളിള്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വി.വി. പ്രഭാകരന്, പി.കെ. ജനാര്ദ്ധനന്, എ.രവീന്ദ്രന്, കെ.വിലാസിനി, പ്രശാന്ത് കാടാച്ചിറ, പി.വി.രുഗ്മിണി, കെ. ദിവാകരന്, പുരുഷോത്തമന് മുണ്ടേരി, വി.വി. രതീദേവി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും നടന്നു.
ഒ.ഇ.സി. ഗ്രാന്റിന് തുക അനുവദിക്കണം: മണ്‍പാത്ര നിര്‍മാണ സമുദായ സഭ
Leave a comment