പഴയങ്ങാടി :വീടിനടുത്ത പറമ്പിലെ തെങ്ങുകൾ പിഴുതുമാറ്റുന്നതിനിടയിൽ ഇന്നലെ ദിശതെറ്റി നിലംപതിക്കവേ,
അതിനിടയില് കുടുങ്ങി ദാരുണാന്ത്യം വരിച്ച മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നിസാൽ ഓർമ്മയായി.
പോസ്റ്റുമോർട്ടത്തിനുശേഷം 11.30-തോടെ മൃതദേഹം മുഹമ്മദ് നിസാലിന്റെ മാതൃവിദ്യാലയത്തിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കാത്തിരുന്നത്.
രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖവ്യക്തികളായ
എം.വിജിന് എം.എൽ.എ, സി.പി.എം.മാടായി ഏരിയാ സെക്രട്ടറി വി.വിനോദ് അടുത്തില, സി.പി.എം.മാടായി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി, എം.രാമചന്ദ്രൻ, ബ്ലോക് പഞ്ചായത്ത് മെമ്പർ പി.മുഹമ്മദ് റഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി പി ഷിജു,കെ.എസ്.ആബിദ ടീച്ചർ, ഡി.സി.സി.സെക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാർ, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, ഫോക്-ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ്അഹമ്മദ്,
വാർഡ് മെമ്പർമാരായ എസ്.ടി.പി.മുഹ്സിന, ആയിഷാബി ഒടിയിൽ, വി.പി.മുഹമ്മദലി മാസ്റ്റർ,, വരുൺ ബാലകൃഷ്ണൻ ,എസ് യു റഫീക്ക്,മദ്രസാ അധ്യാപകർ തുടങ്ങി ഒട്ടേറെപ്പേർ ആദരാഞ്ജലികൾ അർപ്പിക്കാനും മറ്റുമായി കാലേക്കൂട്ടിത്തന്നെ എത്തിച്ചേർന്നിരുന്നു.
കാസർകോട് പാർലിമെന്റ് നിയോജക മണ്ഡലം എം.പി., രാജ്മോഹന് ഉണ്ണിത്താൻ അസൌകര്യം നിമിത്തം ഫോൺ മുഖേനയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തി.
മയ്യത്ത്
നമസ്ക്കാരത്തിനു പിന്നാലെ സുൽത്താൻ തോടിനു സമീപത്തുള്ള സ്വവസതിയിലെത്തിച്ച മൃതദേഹത്തിനു മുന്നിൽ മുഹമ്മദ് നിസാലിന്റെ കുടുംബാംഗങ്ങൾ പ്രാർത്ഥനകൾ അർപ്പിച്ചതിനു പിന്നാലെ മുട്ടം കക്കാടപ്പുറം ഖബർസ്ഥാനിൽ അടക്കംചെയ്തു.
നാടിന്റെ ഓർമ്മപ്പെരുക്കളിലെ വിലാപങ്ങളിൽ ഒന്നായി അങ്ങനെ മുഹമ്മദ് നിസാൽ എന്ന ബാലന്റെ പൂർത്തീകരിക്കാൻ ബാക്കിയായ സ്വപ്നങ്ങളും മണ്ണോടുചേർന്നു.