ശ്രീകണ്ഠാപുരം:വീടു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് റെയ്ഡിന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതിക്കും പോലീസിനെ തടഞ്ഞ് മകന് രക്ഷപ്പെടാൻ അവസരമൊരുക്കിയ വീട്ടമ്മക്കുമെതിരെ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.ചെങ്ങളായി അടുക്കം ചാപ്പയിലെ വിസിഷബീർ,മാതാവ് ഷിബില മൻസിലിലെ ആയിഷ (55) എന്നിവർക്കെതിരെയാണ് എസ്.ഐ.എം.വി.ഷീ ജുവിൻ്റെ പരാതിയിൽ കേസെടുത്തത്.ഇന്നലെ രാത്രി 7 മണിക്കും 7.30 മണിക്കുമിടയിലാണ് സംഭവം. മാതാവിൻ്റെ ഒത്താശയോടെ ലഹരി വിൽപ്പനക്കാരനായ മകൻ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടുകയായിരുന്നു.
മയക്കുമരുന്ന് പിടികൂടാൻ എത്തിയ പോലീസിന് തടസ്സം സൃഷ്ടിച്ച വീട്ടമ്മക്കും മകനുമെതിരെ കേസ്
You Might Also Like
kannadiparamba news
Leave a comment
Stay Connected
- Advertisement -