കൊളച്ചേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. കരിങ്കൽക്കുഴിയിൽ നിന്നും ആരംഭിച്ച മാർച്ച് കൊളച്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന ധർണ യൂണിയൻ ജില്ലാ ജോ: സെക്രട്ടറി എം.വി ഓമന ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമൻ പി.പി അധ്യക്ഷത വഹിച്ചു. എം.രാമചന്ദ്രൻ, വി.രമേശൻ ,ആദർശ്.പി എന്നിവർ സംസാരിച്ചു. ചന്ദ്രമതി പി.വി സ്വാഗതവും എം.ഗൗരി നന്ദിയും പറഞ്ഞു.