നാറാത്ത്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, നാറാത്ത് പഞ്ചായത്ത് എന്നിവ ചേർന്ന് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതിക്ക് തുടക്കമായി. നാറാത്ത് പഞ്ചായത്ത്തല ഉദ്ഘാടനം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് കെ.വി. സുമേഷ് എം.എൽ.എ. നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു.. ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം .എൻ . പ്രദീപൻ കേരരക്ഷാ വാരം കിറ്റ് വിതരണോദ്ഘാടനം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ .വിഷ്ണു. എസ്.നായർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് കെ. ശ്യാമള , കാണിചന്ദ്രൻ, കെ. എൻ. മുസ്തഫ, വി.വി .ഗിരിജ ,കൃഷി ഓഫീസർ .അനുഷ അൻവർ, എം.വി. സതീഷ്, പി.കെ . ജയകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ .തുളസി ചെങ്ങാട്ട്, ബിന്ദു കെ മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി. സുഷ ,.പി. പി. സോമൻ എന്നിവർ സംസാരിച്ചു.
നാറാത്ത് പഞ്ചായത്തിൽ ‘കൃഷി സമൃദ്ധി, പദ്ധതിക്ക് തുടക്കമായി
Leave a comment