കിഡ്നി സംബന്ധമായ രോഗങ്ങൾ ഉൾപ്പെടെ ജീവിത ശൈലീ രോഗങ്ങൾ സമൂഹത്തിൽ വ്യാപകമാണെന്നും ഇത്തരം രോഗങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാൻ രോഗനിർണ്ണയ ക്യാമ്പുകൾ സഹായകമാണെന്നും ഈ മേഖലയിൽ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൻ്റെ സേവനങ്ങൾ മാതൃകാപരമാണെന്നും കെ വി സുമേഷ് എംഎൽഎ അഭിപ്രായപ്പെട്ടു.
ദാറുൽ ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ ഭാഗമായി ഹസനാത്ത് മെഡിക്കൽ സെൻററും കൊണ്ടോട്ടി ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ മെഡിക്കൽ ലാബും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ കിഡ്നി പരിശോധനയും ബോധവൽക്കരണ ക്ലാസും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ചടങ്ങിൽ ദാറുൽ ഹസനാത്ത് വൈസ് പ്രസിഡന്റ് എ ടി മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു
മൂസ ഫൗലദ് ബോധവൽക്കരണ ക്ലാസ് നടത്തി ജനറൽ സെക്രട്ടറി
കെഎൻ മുസ്തഫ സ്വാഗതവും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു . ചടങ്ങിൽ കെ പി അബൂബക്കർ ഹാജി, വി എ മുഹമ്മദ് കുഞ്ഞി, സി പി മായിൻ മാസ്റ്റർ, പി പി ഖാലിദ് ഹാജി, എൻ എൻ ശരീഫ് മാസ്റ്റർ, എം വി ഹുസൈൻ, ടി പി അമീൻ, കെ കെ മുഹമ്മദലി, സി ആലിക്കുഞ്ഞി, പി പി അഷ്റഫ് മാസ്റ്റർ, സി എൻ അബ്ദുൽ റഹ്മാൻ, മുഹമ്മദ് മാങ്കടവ്, നാസർ ഹാജി കമ്പിൽ, കെ ശംസുദ്ദീൻ, കെ കെ നൗഷാദ്, മാനേജർ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു