വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025 നോടനുബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ് ഹരികിഷോർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിരീക്ഷകൻ അറിയിച്ചു.
ജില്ലയിൽ പുതിയ ഒമ്പത് പോളിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായും 14 പോളിംഗ് സ്റ്റേഷനുകളുടെ കെട്ടിടം/സ്ഥലം മാറ്റിയതായും യോഗത്തിൽ ജില്ലാ കളക്ടർ അരുൺ.കെ വിജയൻ അറിയിച്ചു. ഇതു പ്രകാരം ജില്ലയിൽ ആകെയുള്ള പോളിംഗ് ബൂത്തുകളുടെ എണ്ണം 1861ൽ നിന്നും 1870 ആയി ഉയർന്നു.
ജില്ലയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും ഷെഡ്യൂളും പാലിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ബി എൽ ഒ, ഇ ആർ ഒ, എ ഇആർ ഒ എന്നിവർക്കുള്ള പരിശീലനം പൂർത്തിയായി. കമ്മീഷനിൽ നിന്നും ഇതുവരെ ലഭിച്ച മുഴുവൻ തിരിച്ചറിയൽ കാർഡുകളും വിതരണം നടത്തി. ബിഎൽഒമാർ ഗൃഹ സന്ദർശനം പുർത്തിയാക്കി. താലൂക്ക്, വില്ലേജ് തലങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരുകയും പോളിങ് സ്റ്റേഷൻ പുനഃക്രമീകരണം സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു.
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള അവകാശ വാദങ്ങളും ആക്ഷേപങ്ങൾ സ്വീകരിക്കലും തീർപ്പാക്കലും നവംബർ 28ഓടെ
പൂർത്തിയാക്കുമെന്നും കലക്ടർ അറിയിച്ചു.
ജില്ലയിൽ സ്ഥിരമായി താമസസ്ഥലത്തില്ലാത്തവർ വോർട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കാൻ അപേക്ഷ കൊടുത്തിട്ടും പട്ടികയിൽ നിലനിൽക്കുന്നത് പരിശോധിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ്കളക്ടർ കാർത്തിക് പാണിഗ്രാഹി, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ കെ ബിനി, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ ചന്ദ്രൻ (സിപിഐഎം), സിഎം ഗോപിനാഥൻ (ഐഎൻസി), കെഎം സപ്ന (സിപിഐ), അനീഷ് കുമാർ (ബിജെപി), അഡ്വ. എംപി മുഹമ്മദലി (ഐയുഎംഎൽ), വികെ ഗിരിജൻ (ആർജെഡി), ജോൺസൺ പി തോമസ് (ആർഎസ്പി), ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ പുതിയ പോളിംഗ് സ്റ്റേഷനുകൾ
ജില്ലയിൽ പുതിയതായി നിലവിൽ വന്ന ഒമ്പത് പോളിംഗ് സ്റ്റേഷനുകൾ-പയ്യന്നൂർ നിയോക മണ്ഡലം: തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂൾ (പുതിയ കെട്ടിടം, വടക്കുഭാഗം), തളിപ്പറമ്പ് മണ്ഡലം: കുറുമാത്തൂർ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (പടിഞ്ഞാറേ കെട്ടിടത്തിന്റെ തെക്കുഭാഗം), പള്ളിപറമ്പ സ്കൂൾ അങ്കണവാടി, ബഡ്സ് സ്പെഷ്യൽ സ്കൂൾ റീഹാബിലിറ്റേഷൻ സെന്റർ കൊളച്ചേരിപറമ്പ്, ധർമടം മണ്ഡലം: ചെമ്പിലോട് എൽ.പി സ്കൂൾ (തെക്കുഭാഗം), മുതുകുറ്റി യു.പി സ്കൂൾ (പുതിയ കെട്ടിടം, തെക്കുപടിഞ്ഞാറ് ഭാഗം), കൂത്തുപറമ്പ് മണ്ഡലം: കുനിപറമ്പ എൽ.പി സ്കൂൾ (തെക്ക് ഭാഗം), മട്ടന്നൂർ മണ്ഡലം: ചെക്യേരി കമ്മൂണിറ്റി ഹാൾ, പരിയാരം യു.പി സ്കൂൾ (പടിഞ്ഞാറ് ഭാഗം)
കെട്ടിടം/സ്ഥലം മാറ്റിയ 14 പോളിംഗ് സ്റ്റേഷനുകൾ
കല്ല്യാശ്ശേരി;
വെങ്ങര പ്രിയദർശിനി യുപി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി.
വെങ്ങര ഹിന്ദു എൽ പി സ്കൂൾ തെക്കുഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ പ്രിയദർശിനി എയ്ഡ്ഡ് യു.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
വെങ്ങര ഹിന്ദു എൽ പി സ്കൂളിന്റെ വടക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ വെങ്ങര ഹിന്ദു എൽ പി സ്കൂളിൻെ പുതിയ കെട്ടിടത്തിന്റെ തെക്ക് ഭാഗത്തേക്ക് മാറ്റിയിരിക്കുന്നു
മാടായി ഗവ ഗേൾസ് ഹൈസ്കൂളിന്റെ തെക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ കിഴക്കുഭാഗത്തെ പോളിങ് സ്റ്റേഷൻ ഫസൽ ഇ ഒമർ പബ്ലിക് സ്കൂൾ അടുത്തിലയിലേക്ക് മാറ്റി.
മാടായി ഗവ ഗേൾസ് ഹൈസ്കൂളിന്റെ പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിന്റെ തെക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ പഴയങ്ങാടി ജി എം യു പി സ്കൂളിന്റെ വടക്കുവശത്തേക്ക് മാറ്റി.
പഴയങ്ങാടി ഗവ മാപ്പിള യു പി സ്കൂളിന്റെ വടക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ പഴയങ്ങാടി എം ഇ സി എ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറ്റി.
കണ്ണൂർ:
പാതിരിപ്പറമ്പിലെ ചൊവ്വ നേഴ്സറി എൽ പി സ്കൂൾ പുതിയ കെട്ടിടത്തിലെ വടക്കുവശത്തുള്ള പോളിംഗ് സ്റ്റേഷൻ ഗൗരി വിലാസം യുപി സ്കൂൾ ചൊവ്വയിലേക്ക് മാറ്റി.
ധർമ്മടം:
മാവിലായി സൗത്ത് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷൻ മാവിലായി സൗത്ത് എൽ പി സ്കൂളിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
തലശ്ശേരി:
കുറ്റിപ്പുറം എൽ പി സ്കുൾ നോർത്ത് പോളിംഗ് സ്റ്റേഷൻ കുറ്റിപ്പുറം മയിൽപീലി അങ്കണവാടി നമ്പർ 88 ലേക്ക് മാറ്റി.
കൂത്തുപറമ്പ:
തെണ്ടപ്പറമ്പ എൽപി സ്കൂളിലെ കിഴക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ പി കെ എം എച്ച്എസ്എസ് കടവത്തൂർ ഹൈസ്കൂൾ സെക്ഷനിലെ കെട്ടിടത്തിന് വടക്കുവശത്തേക്ക് മാറ്റി
മട്ടന്നൂർ:
അരയാപറമ്പ് ഫാദർ ടോമി മെമ്മോറിയൽ സൺഡേ സ്കൂൾ ഹാളിലെ പോളിംഗ് സ്റ്റേഷൻ കോളയാട് ശിശു മിത്ര ബഡ്സ് സ്പെഷ്യൽ സ്കൂളിലേക്ക് മാറ്റി.
വെക്കളം ഗവ. യുപി സ്കൂളിലെ തെക്ക് വശത്തുള്ള പോളിംഗ് സ്റ്റേഷൻ വെക്കളം ഗവ. യുപി സ്കൂൾ ഹോളിലേക്ക് മാറ്റി.
പേരാവൂർ;
ഉളിയിൽ സെൻട്രൽ എൽ.പി സ്കൂൾ വട്ടക്കയത്തിന്റെ തെക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ ഉളിയിൽ സെൻട്രൽ എൽ.പി സ്കൂളിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി.
ഉളിയിൽ സെൻട്രൽ എൽ.പി സ്കൂൾ വട്ടക്കയത്തിന്റെ വടക്ക് ഭാഗത്തുള്ള പോളിംഗ് സ്റ്റേഷൻ ഉളിയിൽ സെൻട്രൽ എൽ.പി സ്കൂളിന്റെ പടിഞ്ഞാറെ ഭാഗത്തേക്ക് മാറ്റി.