മയ്യില്‍: രക്താര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പുതുശ്ശേരി പൂക്കോട്ടെ 20 കാരിയായ ഫിദ ഷെറിന്റെ ജീവന് കാക്കാന്‍ ചാലോട്- മയ്യില്‍ കണ്ണൂര്‍ ആസ്പത്രി റൂട്ടില്‍ ബുധനാഴ്ച ഓടിയത് മേഴ്സി ഹോളിഡെയ്സിന്റെ ആറ് ബസ്സുകള്‍. അടിയന്തിരമായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഫിദയെ ചികിത്സിക്കുന്ന കോടിയേരി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ധേശിച്ചിരിക്കുന്നത്. ഇതിനായുള്ള 25 ലക്ഷം രൂപ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടാമ് ബസ്സുകള്‍ കാരുണ്യ യാത്ര നടത്തിയത്. മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ നടന്ന ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം പി.ശശി ഫ്ളാഗ് ഓഫ് ചെയ്തു. ശാദുലി മയ്യില്‍ അധ്യക്ഷത വഹിച്ചു. ഡ്രൈവര്‍ അനീഷ് എട്ടേയാര്‍, അയനത്ത് രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. മയ്യില്‍ എസ്.ഐ മനീഷ്, സി.പി.എം. മയ്യില്‍ ഏറിയ സെക്രട്ടറി എന്‍. അനില്‍കുമാര്‍ എന്നിവര്‍ മറ്റു സ്ഥലങ്ങളില്‍ ഫ്ളാഗ് ഓഫ് നടത്തി.
ഫിദയുടെ ജീവന് കാക്കാന്‍ മയ്യില്‍ റൂട്ടില്‍ ഓടിയത് മേഴ്സി ഹോളിഡെയ്സിന്റെ ആറ് ബസ്സുകള്‍
Leave a comment