കരിവെള്ളൂര്‍: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ സിവിൽ പോലീസറും
ചന്തേര പോലീസ് സ്റ്റേഷനിൽ താൽക്കാലികമായി ഡ്യൂട്ടി ചെയ്തുവരുന്ന വനിത
സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെ (35)യാണ് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 5.45 നാണ് സംഭവം. കുറച്ചു നാളുകളായി ദിവ്യ ശ്രീയുമായി കുടുംബ പ്രശ്നത്തിലായിരുന്ന ഭർത്താവ് കൊഴുമ്മൽ കോട്ടോൽ സ്വദേശിയായ രാജേഷ് (42) ഭാര്യവീട്ടിലെത്തിയാണ്
കൊലപാതകം നടത്തിയത്. മകളെ അപായപ്പെടുത്തുന്നത് തടയാൻ ശ്രമിച്ച
റിട്ട.മിലിട്ടറി ഉദ്യോഗസ്ഥനായ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്ച്ചയിലായിരുന്നുകൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്. മാതാവ്. പാറുമ്മ (റിട്ട. നഴ്സ് ) മകൻ. ആഷിഷ് വിദ്യാർത്ഥി (എഴാം തരംകൂക്കാനം സ്കൂൾ). സഹോദരി: പ്രവിദ (എസ്.ബി.ഐ.ചെറുപുഴ).
വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
Leave a comment