മയ്യിൽ ആറാം മൈൽ പഴയ ആശുപത്രിക്കു സമീപം പൈപ്പ് ലൈനിനായെടുത്ത കുഴി മൂടി. പ്രധാന റോഡിൽ പകുതിയിലധികം ഭാഗമെടുത്ത കുഴിയുടെ പണി പാതിവഴി യിൽ നിലച്ചത് പ്രതി ഷേധത്തിനിടയാക്കിയിരുന്നു. ഇതുസം ബന്ധിച്ച് കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് ചൊവ്വാഴ്ച രാവിലെ കുഴിയെടുക്കൽ പൂർത്തിയാക്കി മണ്ണിട്ട് മൂടി. ആറാംമൈൽ- കവിളിയോട്ട് ചാൽ റോഡ് തിരിയുന്നിടത്താണ് കുഴി മൂടാത്തത് ഒരാഴ്ചയോളം ഗതാഗതതടസ്സത്തിനിടയാക്കിയത്.