മയ്യില്‍: ലയണ്‍സ് ക്ലബ്ബ് മയ്യില്‍ വിദ്യാലയങ്ങളില്‍ വിതരണം ചെയ്യുന്ന വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണോദ്ഗാടനവും കുടുംബസംഗമവും നടത്തി. സാറ്റ്കോസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഗവര്‍ണര്‍ കെ.വി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്‍പേഴ്സണ്‍ പി. കെ. നാരായണന് അധ്യക്ഷത വഹിച്ചു. റീജ്യണല്‍ ചെയര്‍പേഴ്സണ്‍ ശ്രീജ വിനോദ്, ക്ലബ്ബ് പ്രസിഡന്ര് എ.കെ. രാജ്മോഹന്‍, പി. ഗംഗാധരന്, ചാക്കോ ജോസഫ്, കെ.പി.ടി. ജലീല്‍, കെ.അശോകന്, എ.ശ്രീജിത്ത്, എം.പി. വത്സല, സി.കെ. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോറളായി ഗവ. എല്‍.പി. ്സൂകൂളിലാണ് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറിയത്. കലാ പരിപാടികളും നടന്നു.
ലയണ്‍സ് കുടുംബ സംഗമവും വാട്ടര്‍ പ്യൂരിഫയര്‍ വിതരണോദ്ഘാടനവും
Leave a comment