കൊളച്ചേരി : മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിന്റെ ഭാഗമായി കൊളച്ചേരിമുക്ക് ശുചിത്വ ടൗൺ പ്രഖ്യാപനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മ, പഞ്ചായത്ത് അംഗങ്ങളായ കെ.പി അബ്ദുൽസലാം, ഇ.കെ അജിത, കെ.പി നാരായണൻ, പി.വി ഗീത, ശുചിത്വ മിഷൻ കോർഡിനേറ്റർ കെ.നാരായണൻ, കെ.പി ശശിധരൻ, മുല്ലക്കൊടി ബാങ്ക് സെക്രട്ടറി ഹരിദാസ് ബാബു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി അഭയൻ സ്വാഗതവും നിവേദിത നന്ദിയും പറഞ്ഞു.