കൊളച്ചേരി :- കൊളച്ചേരി എ യു പി സ്കൂളിലെ ശതാബ്ദി ആഘോഷം 2024 നവംബർ മുതൽ 2025 മാർച്ച് വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ സ്കൂളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു.
ആദ്യ പരിപാടിയായി ഡിസംബർ 7 ശനിയാഴ്ച ‘ഗുരു വന്ദനം’ എന്ന പേരിൽ സ്കൂളിലെ പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് നടക്കും. തുടർന്ന് വിവിധ മേളകളിൽ വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്ന വിജയോത്സവം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു നിർവഹിക്കും.
ഇന്നലെ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിന് പിടിഎ പ്രസിഡൻ്റ് പി രേഷ്മ അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം താരാമണി ടീച്ചർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു.
സി വിജയൻ മാസ്റ്റർ ചെയർമാനും എം താരാമണി ടീച്ചർ ജന.കൺവീനറുമായ കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു.
കമ്മിറ്റി ഭാരവാഹികൾ
രക്ഷാധികാരിമാർ :-
കെ സുധാകരൻ MP
എം വി ഗോവിന്ദൻ മാസ്റ്റർ MLA
കെ പി അബ്ദുൾ മജീദ് (പ്രസിഡൻറ്, കൊളച്ചേരി ഗ്രാമപഞ്ചായത്ത്)
സമീറ സി വി
( മെമ്പർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത്)
ജാൻസി ജോൺ (AE0, തളിപ്പറമ്പ് സൗത്ത് സബ് ജില്ല)
സി പി വിനോദ് കുമാർ (സ്കൂൾ മാനേജർ)
ചെയർമാൻ –
സി വിജയൻ മാസ്റ്റർ
വൈസ് ചെയർമാൻ :- പ്രകാശൻ പി, സി ശ്രീധരൻ മാസ്റ്റർ
കൺവീനർ :- താരാമണി ടീച്ചർ (H M)
ജോ.കൺവീനർ :- നിഷ ടീച്ചർ
പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ :- അനിൽ കുമാർ കെ
വൈസ് ചെയർമാൻ :- മുരളീധരൻ എ
കൺവീനർ :- സഹീർ മാസ്റ്റർ
ജോ.കൺവീനർ :- രേഷ്മ പി
സാമ്പത്തികം
ചെയർമാൻ :- പ്രഭാകരൻ മാസ്റ്റർ
വൈസ് ചെയർമാൻ :- രാമചന്ദ്രൻ, പ്രശാന്തൻ
കൺവീനർ :- ശങ്കരനാരായണൻ മാസ്റ്റർ
ജോ.കൺവീനർ :- പ്രസാദ്
മീഡിയ & പബ്ലിസിറ്റി
ചെയർമാൻ:- സി ഒ ഹരീഷ്
വൈസ് ചെയർമാൻ :- സഹദ് കെ കെ
കൺവീനർ :- അജയ് പ്രകാശ്
സ്റ്റേജ് & ഡെക്കറേഷൻ
ചെയർമാൻ – ദിലീപൻ
വൈസ് ചെയർമാൻ – നിതുൽ വിനോദ്
കൺവീനർ – അബ്ദുള്ള മാസ്റ്റർ
ജോ.കൺവീനർ – സജിത.പി എസ്
ഫുഡ് കമ്മിറ്റി
ചെയർമാൻ :- അനീഷ് സി കെ
കൺവീനർ :- സുജാത ടീച്ചർ
ജോ.കൺവീനർ :- ശ്രീ പ്രഭ