കമ്പിൽ: ചെറുകുട വ്യാപാര മേഖലയിലെ കുത്തക വൽക്കരണത്തിനും
കെട്ടിട വാടക ഇനത്തിൽ 18%GST ഏർപ്പെടുത്തിയതിനുമെതിരെ സംസ്ഥാന പ്രസിഡണ്ട്
രാജു അപ്സരയുടെ നേതൃത്വത്തിൽ നവംബർ 07ന് വ്യാഴാഴ്ച നടക്കുന്ന തിരുവനന്തപുരം
രാജഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് വിളംബരജാഥ നടത്തി. കൊളച്ചേരി വില്ലേജ് ഓഫീസിനു സമീപത്തു നിന്നും തുടങ്ങിയ ജാഥ കമ്പിൽ ടൗണിൽ സമാപിച്ചു. നൂറോളം വ്യാപാരികൾ പങ്കെടുത്തു. യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, ട്രഷർ മുഹമ്മദ് കുട്ടി സംസാരിച്ചു.
കമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബരജാഥ നടത്തി
Leave a comment