മയ്യില്‍: പാലത്തിനു മുകളിലൂടെയുള്ള നടപ്പാതയിലെ കൈവരിയില്‍ പിടിച്ചു നടന്നാല്‍ കയ്യില്‍ നിന്നും രക്തം കിനിയും. ഇത് കാട്ടാമ്പള്ളി പാലത്തിനു മുകളിലൂടെ നടക്കുന്ന കാല് നടയാത്രക്കാരുടെ അനുഭവം. കൈവരി പൂര്‍ണ്ണമായും തകര്‍ന്ന് തുരുമ്പെടുത്ത കമ്പികള്‍ എഴുന്നു നില്‍ക്കുകയാണ്. അറിയതെങ്ങാനും കൈവരയില്‍ തൊട്ടു പോയാല്‍ കൈമുറിയുന്ന അവസ്ഥ. വൈകീട്ടോടെ സമീപത്തായുള്ള കയാക്കിങ്ങ് സെന്ററിലേക്ക് കുട്ടികളടക്കം നിരവധി പേരെത്തുന്ന പാലത്തിന്റെ കൈവരിയാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. കഴിഞ്ഞ ദിവസം രക്ഷിതാക്കളോടൊപ്പം വളപട്ടണത്തു നിന്ന് ഇവിടെയെത്തിയ കുഞ്ഞിന്‍രെ കൈ ഇരിമ്പു കമ്പിയില്‍ തട്ടി മുറിഞ്ഞിരുന്നു. കമ്പികള്‍ മാത്രമുള്ള കൈവരിയുടെ മേലെ അപായ സൂചനകളെങ്കിലും പതിക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവിടെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നതെന്നാമ് നാട്ടുകാര്‍ പറയുന്നത്. വൈകീട്ടായാല്‍ നിരവധി പേരാണ് പാലത്തിനു മുകളിലെത്തുന്നത്. ചൂണ്ടയിടാനും മറ്റുമായെത്തുന്നവര്ക്കും അപകടങ്ങള്‍ നിത്യ സംഭവമാകുകയാണ്.
പുതുക്കി പണിയണം.
അപകട ഭീഷണിയുയര്‍ത്തുന്ന കാട്ടാമ്പള്ളി പാലത്തിന്‍രെ കൈവരികള്‍ പൊളിച്ചു കളഞ്ഞ് അടയന്തിരമായി പുതുക്കി പണിയണം. നിരവധി പേര് ഉപയോഗിക്കുന്ന കൈവരിയും നടപ്പാതയും രാത്രികാലത്തും തിരിച്ചരിയുന്നവിധം പെയിന്റ് ചെയ്ത് നവീകരിക്കണം
ഷറഫുദ്ധീന്‍ കാട്ടാമ്പള്ളി, പൊതുപ്രവര്ത്തകന്.
അധികൃതരുടെ ശ്രദ്ധ പതിയണം.
വര്‍ഷങ്ങള്‍ പഴക്കമുള്ള കൈവരി നന്നാക്കാന്‍ അദികൃതരുടെ ഭാഗത്തു നിന്ന് അടയന്തിര ശ്രദ്ധ ഉടന്‍ പതിയണം. ജലസേചന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എന്നിവരില്‍ നിന്നുണ്ടാകുന്ന അനാസ്ഥയില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്.
ഷിബു കാട്ടാമ്പള്ളി, പരപ്പില്‍.
നാട്ടുകാരന്.