മയ്യില്‍: വിദ്യാര്‍ഥിനിയുടെ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്കായി പണം കണ്ടെത്തുന്നതിന് കാരുണ്യയാത്ര സംഘടിപ്പിച്ച് ബസ് ജീവനക്കാര്‍. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാറാത്ത് ഓണപ്പറമ്പിലെ ഐശ്വര്യയുടെ തുടര്‍ ചികിത്സക്കായാണ് ചാലോട്- മയ്യില്‍- കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസ് ജീവനക്കാരും ഉടമയും ചേര്‍ന്ന് കാരുണ്യ യാത്ര നടത്തിയത്. മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. യാത്രുടെ ഫ്ളാഗ് ഓഫ് ഡോ. എസ്. പി. ജുനൈദ് നിര്‍വഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്കത് പഞ്ചായത്തംഗം നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു. രജിത്ത് നാറാത്ത്, ജീവനക്കാരായ രജീഷ് കുറ്റിയാട്ടൂര്‍, ജിനേഷ് മയ്യില്‍,പി.പി. കൃഷ്ണന് ഒറവയല്‍ എന്നിവര്‍ സംസാരിച്ചു. ,
ശ്രീലക്ഷ്മിക്കായി ‘ ഐശ്വര്യ’യുടെ കാരുണ്യ യാത്ര.
Leave a comment