തളിപ്പറമ്പ് : കണി കുന്നിൽ കണ്ട പുലി ഇന്നലെ നെല്ലിപ്പറമ്പ് ഭാഗത്ത് പ്രത്യക്ഷപ്പെട്ടതായി സൂചന. വിവരം ലഭിച്ചത് പ്രകാരം ഇന്നലെ വനം വകുപ്പ് അധികൃതർ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു കണ്ടെത്താനായില്ല. പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും തുടർ നടപടികൾ ആരംഭിക്കുന്നതിന് ഇതിനെ ക്യാമറ വഴിയോ നേരിട്ടോ കണേണ്ടതുണ്ട്. പുലി ഉണ്ടെന്ന് നേരിട്ട് ഉറപ്പു വരുത്തി ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതി ലഭിച്ച ശേഷമേ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതുൾപ്പെടെ അന്തരനടപടികളിലേക്ക് കടക്കാൻ സാധിക്കൂ എന്ന് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.രതീശൻ പറഞ്ഞു.
പുലി: നെല്ലിപ്പറമ്പ് ഭാഗത്ത് പരിശോധന നടത്തി.
You Might Also Like
kannadiparamba news
Stay Connected
- Advertisement -