മയ്യിൽ – കാട്ടാമ്പള്ളി കണ്ണൂർ റൂട്ടിലും കണ്ണാടിപ്പറമ്പ് റൂട്ടിലും നടത്തുന്ന സ്വകാര്യ ബസ് സമരം തുടരുമെന്ന് തൊഴിലാളികൾ..
പണിമുടക്കുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജോയിന്റ് ആര്.ടി.ഒ., മയ്യില്‍ എ.എസ്.ഐ. ഇമ്പ്രാഹിം എന്നിവരുടെ സാന്നിധ്യത്തില്‍ ബസ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ച അലസി പിരിയുകയായിരുന്നു.
ഐശ്വര്യ ബസ് തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരനെയും അക്രമിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമ കുറ്റവും ചുമത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.കഴിഞ്ഞ 20നു രാത്രി 8.45നോടെയാണ് കമ്പിൽ ബസാറിൽ വച്ച് കണ്ണൂരിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് വരികയായിരുന്ന ഐശ്വര്യ ബസിൽ കയറി ആക്രമണം നടത്തിയത്.