മയ്യില്‍: അരിമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണാപഹരണം നടത്തി. കഴിഞ്ഞ ദിവസം രാത്രി 12-ന് ശേഷമാണ് സംഭവം. അറുപതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ മയ്യില്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.