ചേലേരി മുക്കിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് വാഹനങ്ങളെയും ജനങ്ങളേയും വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.. മയ്യിൽ പ്രദേശത്ത് നിന്നും കണ്ണൂരിലേക്കും, കണ്ണൂരിൽ നിന്ന് തളിപറമ്പ് പറശ്ശിനിക്കടവ്, മുണ്ടേരി ഭാഗത്തേക്കും വാരം കടവ് ഭാഗത്തേക്കും കമ്പിൽ പ്രദേശങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റും . റോഡ് വികസനം ഉണ്ടായാൽ മാത്രമേ ഈ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ പറ്റുകയുള്ളു.ഇത് പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന്. CPlM ചേലേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
മലോട്ട് എ.എൽ പി സ്കൂളിൽ
സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം സ: .എ .കെ.മുരളി ഉദ്ഘാടനം ചെയ്തു പി.വി.ഉണ്ണികൃഷ്ണൻ, പി. ഇന്ദിര, പി.കെ.രവീന്ദ്രനാഥ് അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നീയന്ത്രിച്ചു.വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. എൻ. അനിൽകുമാർ, കെ.വി.പവിത്രൻ, കെ.ബൈജു.എം.വി സുശീല, വത്സൻ മാസ്റ്റർ ,എന്നിവർ പങ്കെടുത്തു സംസാരിച്ചു.സ: പി.രഘുനാഥൻ നന്ദി രേഖപ്പെടുത്തി . സ: കെ.അനിൽ കുമാർ സെക്രട്ടറിയായും 13 അംഗ ലോക്കൽ കമ്മിറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു ചേലേരിAUP സ്കൂളിന് സമീപം സ: കോടിയേരി നഗറിൽ. റെഡ് വളണ്ടയിർമാർച്ചോടെ പൊതുസമ്മേളനം നടന്നു. എം.കെ മുരളി, ദീഷ്ണ പ്രസാദ്, എൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു.