കമ്പിൽ: ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെയും യാത്രക്കാരനെയും മര്‍ദ്ധിച്ച സംഭവത്തില്‍ മയ്യില്‍- കണ്ണൂര്‍ ആശുപത്രി റൂട്ടില്നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസമായ ചൊവ്വാഴ്ചയും തുടര്‍ന്നേക്കും.
കമ്പില്‍ ടൗണില്‍ വെച്ച് ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം ചാലോട്- മയ്യില്‍- കണ്ണൂര്‍ ആശുപത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസ് ഡ്രൈവര്‍ കുറ്റിയാട്ടൂരിലെ രജീഷ്(38) ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ടക്കൈ പറമ്പിലെ പി. രാധാകൃഷ്ണന്(56) എന്നിവര്‍ക്കാണ് സാരമായി മര്‍ദ്ധനമേറ്റത്. ഇതിൽ പ്രതിഷേധിച്ചാണ് മയ്യിൽ – കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസുകള്‍ തൊഴിലാളികള്‍ ഇന്ന് പണിമുടക്കി യിരുന്നു കണ്ണാടിപ്പറമ്പ് – കമ്പിൽ – കാട്ടാമ്പള്ളി – കണ്ണൂർ റൂട്ടിലും ബസുകൾ സർവീസ് നടത്തിയില്ല. സംഭവത്തില്‍ ചേലേരിയിലെ കയ്യങ്കോട്ടെ നസീറി(41)നെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.