നിസ്സാരപ്രശ്നങ്ങളുടെപേരിൽ ഇന്നലെ ബസ് ജീവനക്കാർക്ക് നേരെ നടന്ന ക്രൂരമായ അക്രമണം പ്രതിഷേധാർഹമാണ് ഇത്തരംപ്രവണത തുടർന്നുവരുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് അധികാരികൾ കടുത്ത നടപടികൾ അക്രമികൾക്ക് എതിരെ എടുത്ത് ഇത്തരം പ്രവണതകൾക്ക് താക്കീത് നൽകേണ്ടതുണ്ട്. ഇല്ലെങ്കിൽ ബസ്സ്ജീവനക്കാർക്ക് ജനകീയ ഇടപെടലിലൂടെ DYFl സംരക്ഷണം ഒരുക്കും .ഇന്നലെനടന്ന സംഭവത്തിൽ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് അവരെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പോലീസ് ഇടപെടൽ കൃത്യമായി നടന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഈ അവസരത്തിൽ സമരം തുടരുന്നതൊഴിലാളികൾ ജനങ്ങളുടെ പ്രയാസങ്ങൾ തിരിച്ചറിയേണ്ടതുണ്ട് . ഇത്തരം വിഷയങ്ങളിൽ തൊഴിലാളിസംഘടനകൾ നടത്തുന്ന ഇടപെടൽ മാതൃകാപരമാണ് . പക്ഷെ അടുത്തകാലത്ത് മറ്റ് ചിലകൂട്ടായ്മകൾ തെറ്റായ ഇടപെടൽനടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് എന്ന കാര്യം ബസ്സ്തൊഴിലാളികൾ തിരിച്ചറിയണം .ഏറെ ജനകീയപിന്തുണയുള്ള തൊഴിലാളിവിഭാഗമായ ബസ്സ്തൊഴിലാളികൾ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടികണക്കിലെടുത്ത് മയ്യിൽ കണ്ണൂർ റൂട്ടിൽ നടക്കുന്നസമരത്തിൽ നിന്നും പിന്മാറണമെന്ന് DYFl മയ്യിൽ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെടുന്നു