പാപ്പിനിശ്ശേരി : അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വർണ്ണ കള്ളക്കടത്ത്, കൊലപാതകം,ബലാത്സംഗം,തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചുകടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പോലീസ് നേതൃത്വത്തില്‍ നടത്തുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു..
തൃശൂര്‍ പൂരം സംഘര്‍ഷഭരിതമാക്കിയതില്‍ പോലീസിന്റെ പങ്ക് സംബന്ധിച്ച് ഘടകകക്ഷി നേതാക്കൾ തന്നെ ശക്തമായ ഭാഷയില്‍ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര് അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പോലീസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്ക്കരിക്കുന്നതിനായി കേസുകള്‍ എണ്ണം വര്‍ധിപ്പിക്കുകയാണ് പോലീസ് ചെയ്തത് എന്ന വിവരം നമ്മൾ ഞെട്ടലോടെയാണ് കേട്ടത്.
നിരവധി യുവാക്കളുടെ ജീവിതം തകര്‍ത്ത പോലീസ് ക്രൂരത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
എടവണ്ണ സ്വദേശി റിദാന്റെയും താമിര്‍ ജിഫ്രിയുടെയും കൊലപാതകത്തില്‍ പോലീസിന്റെ ഇടപെടല്‍ ദുരൂഹമാണ്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് ദുരൂഹമാണ്. സംഘപരിവാറുകാര്‍ പ്രതികളായ കേസുകളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. ആർ എസ് എസിൻറെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന സമീപനം ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുകയാണ്.
മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി. ജലാലുദ്ദീന്‍ പറഞ്ഞു.
“പിണറായി പൊലീസ് ആർ എസ് എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു” എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന കാംപയിനിൻ്റെ ഭാഗമായി ഒക്ടോബർ 21, 22 തിയ്യതികളില്‍ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് നയിക്കുന്ന അഴീക്കോട് മണ്ഡലം വാഹന പ്രചാരണ ജാഥ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസി ജലാലുദ്ദീന്‍ ജാഥാ ക്യാപ്റ്റന്‍ അബ്ദുള്ള നാറാത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ജാഥ പാപ്പിനിശ്ശേരി, വളപട്ടണം, പള്ളിക്കുന്ന്, അഴീക്കോട് പഞ്ചായത്തുകളിലെ പര്യടന ശേഷം വൈകുന്നേരം ചാലാട് ടൗണില്‍ സമാപിക്കും. ചൊവ്വാഴ്ച രാവിലെ പുതിയതെരുവില്‍ നിന്നാരംഭിക്കുന്ന ജാഥ പുഴാതി,ചിറക്കല്‍, നാറാത്ത് പഞ്ചായത്തുകളില്‍ പര്യടനം നടത്തി വൈകുന്നേരം കാട്ടാമ്പള്ളിയിൽ സമാപിക്കും.
മണ്ഡലം വൈസ് പ്രസിഡന്റ് റഹീം പൊയ്തുംകടവ് അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ അബ്ദുള്ള നാറാത്ത്, സെക്രട്ടറി ഷുക്കൂർ മാങ്കടവ്,ഫിറോസ് പികെ തുടങ്ങിയവര്‍ സംസാരിച്ചു.