കൊളച്ചേരി: 24- മത് പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന CPIM കൊളച്ചേരി ലോക്കൽ സമ്മേളനം തുടങ്ങി. രണ്ട് ദിവസങ്ങളായി നിണ്ടു നിൽക്കുന്ന ലോക്കൽ സമ്മേളനം CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ എം എൽഎയുമായ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൻ്റെ തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന പാർടി നേതാവ് സ. പി.പി കുഞ്ഞിരാമൻ പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ
എം. ദാമോദരൻ സ്വാഗതം പറഞ്ഞു
എ കൃഷണൻ അധ്യക്ഷനായി
സി രജുകുമാർ രക്തസാക്ഷി പ്രമേയവും എ.പി സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എകൃഷ്ണൻ , എ.പി സുരേഷ്, കുഞ്ഞിരാമൻ പി പി കൊളച്ചേരി, എം. ഗൗരി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
കെ.രാമകൃഷ്ണൻ മാസ്റ്റർ കൺവീനറായി പ്രമേയ കമ്മിറ്റിയും ഇപി ജയരാജൻ കൺവീനറായി മിനുട്ട്സ് കമ്മിറ്റിയും , സി. രജുകുമാർ കൺവീനറുമായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
19 ന് വൈകുന്നേരം 5 മണിക്ക് ഭാവന ബാൻ്റ് ട്രൂപ്പിൻ്റെ അകമ്പടിയോയാ റെഡ് വളണ്ടിയർമാർച്ചും
ബഹുജന പ്രകടനവും നടക്കും
തുടർന്ന് കമ്പിൽ ബസാറിൽ പൊതുസമ്മേളനം നടക്കും