കണ്ണൂർ : പ്രണയംനടിച്ചു
വിവാഹ വാഗ്ദാനം നൽകി 29 കാരിയെ പയ്യന്നൂർ കാനായിയിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പലതവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശി ടി.പി. ജംഷീദിനെ (40)യാണ് ബലാത്സംഗ കേസിൽ ഇൻസ്പെക്ടർ കെ .പി .ശ്രീഹരി അറസ്റ്റു ചെയ്തത്.
പടന്ന ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്ന ഭർതൃമതിയും കുട്ടികളുമുള്ള29 കാരി യുടെ പരാതിയിലാണ് കേസ്.
2022 മുതൽ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് 2023 വരെയുള്ള കാലയളവിൽപ്രതി റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയും മുറിയിൽ ഒളിപ്പിച്ചുവെച്ച ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ശേഷം ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പലതവണ പീഡിപ്പിക്കുകയും ചെയ്തു.ഇതിനിടെ ദൃശ്യങ്ങൾ ഭർത്താവിന് അയച്ചുകൊടുക്കാനും ശ്രമം നടന്നതോടെ ഭർത്താവ് യുവതിയുമായി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.സംഭ വംവീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി ജീവനൊടുക്കാനും ശ്രമിച്ചു.തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി .യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് പ്രതിയെ മാഹിയിലെ ഭാര്യവീട്ടിൽ വെച്ച് ഇന്നലെ രാത്രിയോടെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.