മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ ചൂളിയാട് 1925 സ്ഥാപിതമായ ചൂളിയാട് എ എല്‍ പി സ്കൂൾ അതിൻെറ *പ്രൗഡമായ 100 വയസ്സ് പിന്നിടുകയാണ്*. ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഒരു വഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉൽഘാടനം ചെയ്തു. രക്ത ഗ്രൂപ്പ് നിർണ്ണയി ക്യാമ്പ്, പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ അധ്യാപകരെ ആദരിക്കൽ, അങ്കണവാടി കലാമേള,വിദ്യാർത്ഥികളുടെ വിവിധ കലാകായിക പരിപാടികൾ, ചെസ്സ് മൽസരം,ശതാബ്ദി കെട്ടിട ഉദ്ഘാടനം, കാർഷിക പരിപാടികൾ, സമാപന സമ്മേളനംഎന്നിവയാണ് ഒരു വർഷക്കാലം ഉണ്ടാകുക. **.മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി അധ്യക്ഷത വഹിച്ചു. സംഘട സമിതി ചെയർമാൻ ഷിനോജ് ഒ സ്വാഗതം പറഞ്ഞു ഹെഡ്മിസ്ട്രസ് ദിവ്യ പി എസ് റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈ ചന്ദ്രൻ മാസ്റ്റർ, മലപ്പട്ടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ സജിത കെ ,മിനി കെ വി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ കെ സതി ., ടി സി സുഭാഷിണി ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ. ഗിരീഷ് മോഹൻ പി കെ,ബ്ലോക്ക് ബിആർസി കോഡിനേറ്റർ ടി വി ഒ സുനിൽകുമാർ, പി പി ലക്ഷ്മണൻ, കെ കെ ഗോപാലൻ, രാധാകൃഷ്ണൻ എംപി.
പി പി ഉണ്ണികൃഷ്ണൻ സന്തോഷ് കെ വി
ഷഫീന ഇ പി എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ കെ സുധാകരൻ നന്ദി പ്രകാശിപ്പിച്ചു തുടർന്ന് വിവ ഓർകസ്ട്രയുടെ ഗാനമേളയുംഅരങ്ങേറി