മയ്യിൽ മേഖലയിലെ വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവും ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ദീർഘകാല നേതൃത്വവുമായിരുന്ന കെ.കെ.കുഞ്ഞികൃഷ്ണൻ
മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിൻ്റെ പതിനേഴാം ചരമവാർഷികദിനത്തോടനുബന്ധിച്ച് മയ്യിൽ വ്യാപാരഭവനിൽ ചേർന്ന അനുസ്മരണയോഗത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം പി.വി.വത്സൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.മാതൃകാധ്യാപകനും കമ്പിൽ മാപ്പിള ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന കുഞ്ഞികൃഷ്ണൻ മാഷ് താൻ പ്രവർത്തിച്ച എല്ലാ മണ്ഡലങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കുമതീതമായി
ഒരു മതേതര-ജനാധിപത്യ സാംസ്കാരിക കൂട്ടായ്മ മയ്യിൽ മേഖലയിൽ വളർത്തിയെടുക്കുന്നതിനു നേതൃത്വം കൊടുത്തത്
കൃഷ്ണൻ മാസ്റ്റായിരുന്നു.
തികഞ്ഞ ജനാധിപത്യവാദിയും
സാമൂഹിക-സാംസ്കാരിക വിഷയങ്ങളിൽ സങ്കുചിത കക്ഷിരാഷ്ട്രീയത്തിനതീതമായ ജനങ്ങളുടെ ഐക്യവും യോജിച്ച ഇടപെടലും ഉണ്ടാവണമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി മറ്റെല്ലാ പരിഗണനകൾക്കു മതീതമായി നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.അനുസ്മരണ പ്രസംഗത്തിൽ പി.വി. വത്സൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
റിട്ട: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. വി. കുഞ്ഞിരാമൻ മാസ്റ്റർ,
മക്തബ്പത്രാധിപർ കെ. സുനിൽ മാർ , ഡോക്യുമെൻ്ററി സംവിധായകനും എഴുത്തുകാരനുമായ ദീപു പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ചേതന ഫിലിം & കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ കെ.പി. വിനോദ് കുമാർ ആധ്യക്ഷ്യം വഹിച്ചു. സി. രഘുനാഥ് സ്വാഗതവും രാജീവൻ വട്ടോളി നന്ദിയും പറഞ്ഞു.