കൊളച്ചേരി: തൻ്റെ ജീവിതകാലത്ത് തന്നെ തേടിയെത്തിയ ആയിരങ്ങൾക്ക് സാന്ത്വനമേകിയ പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിൽ, സംസ്ഥാന മുസ്ലിം ലീഗ് പ്രഖ്യാപിച്ച പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) സെൻ്ററുകൾ നടത്തുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കാലഘട്ടത്തിൻ്റെ അനിവാര്യതയായിരുന്നു എന്ന് പി.ടി.എച്ച് പ്രവർത്തനങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതായി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
കൊളച്ചേരി മേഖലാ പി.ടി.എച്ച് രണ്ടാം വാർഷികാഘോഷത്തിൻ്റെ സമാപന സംഗമത്തിൻ്റെയും കൊളച്ചേരി മേഖലാ പി.ടി.എച്ചിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഐ.പി. സെൻ്ററിനായി മുള്ളിക്കോട്ട് മുസ്തഫ ഹാജി സൗജന്യമായി നൽകുന്ന അമ്പത് സെൻ്റ് ഭൂമിയുടെ രേഖാ കൈമാറ്റ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടു കുടംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയ പുതിയ കാലത്ത് പ്രായമായവരെ പരിചരിക്കാൻ ബന്ധുക്കൾക്ക് പോലും പ്രയാസമാകുന്ന സാമൂഹ്യ സാഹചര്യത്തിൽ അത്തരത്തിലുളള പ്രായമായവരേയും രോഗികളേയും പരിചരിക്കുന്നതിൽ പി.ടി.എച്ച് സെൻ്റുകൾ ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരമാണെന്നും, ഈ രംഗത്ത് കഴിഞ്ഞ രണ്ട് വർഷമായി കൊളച്ചേരി മേഖലാ പി.ടി.എച്ച് ചെയ്തു കൊണ്ടിരിക്കുന്നത് ഏറെ ശ്ലാഘനീയമായ പ്രവർത്തനങ്ങളാണെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മുള്ളിക്കോട്ട് മുസ്തഫ ഹാജി വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിച്ചു.
പി.ടി.എച്ച് കൊളച്ചേരി മേഖലാ കമ്മിറ്റി പ്രസിഡണ്ട് കോടിപ്പോയിൽ മുസ്തഫ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി, ജന: സെക്രട്ടറി കെ. ടി. സഹദുള്ള, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ പ്രസംഗിച്ചു. പി.ടി.എച്ച് കേരള സി.എഫ്.ഒ ഡോ. എം.എ. അമീറലി മുഖ്യ പ്രഭാഷണം നടത്തി. പി ടി എച്ച് കണ്ണൂർ ജില്ലാ കോ- ഓർഡിനേറ്റർ അൻസാരി തില്ലങ്കേരി, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ , മഹ് മൂദ് അള്ളാംകുളം, അഡ്വ : എം പി മുഹമ്മദലി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ , എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വി ഷമീമ ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ , കണ്ണൂർ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് , ഖത്തർ കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് ഹനീഫ ഏഴാംമൈൽ, മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ , കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ രാജേഷ് മാസ്റ്റർ, കമ്പിൽ മാപ്പിള ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.എസ് ശ്രീജ ടീച്ചർ, അഡ്വ : വി പി അബ്ദുൽ റഷീദ്, ടി വി ഹസൈനാർ മാസ്റ്റർ ,
സി. കെ മഹ് മൂദ് , എം അബ്ദുൽ അസീസ് , എ അബ്ദുൽ ഖാദർ മൗലവി , എം കെ കുഞ്ഞഹമ്മദ് കുട്ടി , കെ എൻ മുസ്തഫ , പി പി മുജീബ് റഹ്മാൻ
പി.പി ഖാലിദ് ഹാജി , ഹാഷിം നീർവേലി , ആറ്റക്കോയ തങ്ങൾ , മുസ്തഫ ചൂര്യോട് , സീ സമീർ , നസീർ ബി മാട്ടൂൽ , ഹംസ കാട്ടൂർ , എം നിസാർ എഞ്ചിനീയർ , കെ. സി ഗണേഷൻ മയ്യിൽ , ഷംസീർ മയ്യിൽ , അബൂബക്കർ വായാട് , പി വി അബ്ദുൽ ഷുക്കൂർ , നൗഷാദ് പുതുക്കണ്ടം ,ഷഫീഖ് മാസ്റ്റർ കുപ്പം തുടങ്ങി വിവിധ രാഷ്ട്രീയ, മത, സാമൂഹ്യ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. പി ടി എച്ച് സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ് മദ് തേർലായി നന്ദിയും നിർവ്വഹിച്ചു.