ചിറക്കല്‍: കാട്ടാമ്പള്ളി മുതല്‍ കമ്പില്‍ വരെയുള്ള റോഡരികുകള്‍ ശുചീകരിക്കണമെന്ന് കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയംഗം മനീഷ് കണ്ണോത്ത് ആവശ്യപ്പെട്ടു. റോഡിന് ഇരുവശത്തെയും കാടുകള്‍ വൃത്തിയാക്കണം. സ്റ്റെപ് റോഡ് മുതല്‍ നാറാത്ത് വരെ കാലവര്‍ഷത്തില്‍ കടപുഴകിയതും പൊട്ടിവീണതുമായ മരങ്ങളുടെ തടികളും കമ്പുകളും മാറ്റണം. കുഴികള്‍ മൂടി ജനങ്ങള്‍ക്ക് സുഗമമായ രീതിയില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യം ഒരുക്കണം. ഇതുകാരണം കാല്‍നടയാത്രക്കാരാണ് കൂടുതലും വിഷമം അനുഭവിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
കാട്ടാമ്പള്ളി-കമ്പില്‍ റോഡരികുകള്‍ ശുചീകരിക്കണമെന്ന് കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയംഗം മനീഷ് കണ്ണോത്ത്
You Might Also Like
kannadiparamba news
Stay Connected
- Advertisement -